കുറയുന്നില്ല ടി.പി.ആർ 18.53 %

Monday 13 September 2021 12:02 AM IST

കോഴിക്കോട്: ജില്ലയിൽ കൊവിഡ് കേസുകൾ കുറഞ്ഞിട്ടും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നുനിൽക്കുന്നത് ആശങ്ക ഉയർത്തുന്നു.ഇന്നലെ 1805 രോഗം സ്ഥിരീകരിച്ചതെങ്കിലും ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 18.53 ശതമാനമാണ്. സമ്പർക്കത്തിലൂടെ 1752 പേരാണ് രോഗബാധിതരായത്. 42പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്നെത്തിയ 4 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ട് പേർക്കും അഞ്ച് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 9984 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലായിരുന്ന 3241പേർ കൂടി രോഗമുക്തി നേടി 29723 കോഴിക്കോട് സ്വദേശികളാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. പുതുതായി വന്ന 6737 പേർ ഉൾപ്പടെ നിരീക്ഷണത്തിലുളളവരുടെ എണ്ണം 91750 ആയി. ഇതുവരെ 2392പേരാണ്

കൊവിഡ് ബാധിച്ച് മരിച്ചത്.


ഉറവിടം വ്യക്തമല്ലാത്തവർ
അരിക്കുളം 1, ചക്കിട്ടിപ്പാറ 7, ചെറുവണ്ണൂർ 1, എടച്ചേരി 2, ഏറാമല 1, കൊടുവള്ളി 1, കൊയിലാണ്ടി 1, കോഴിക്കോട്‌ കോർപ്പറേഷൻ 5, മൂടാടി 1, നാദാപുരം 5, നരിപ്പറ്റ 1, നൊച്ചാട് 2, ഒളവണ്ണ 1, പേരാമ്പ്ര 4, പെരുവയൽ 1, തിരുവള്ളൂർ 3, തൂണേരി 2, വാണിമേൽ 2, വേളം 1.

സമ്പർക്കം

കോഴിക്കോട്‌ കോർപ്പറേഷൻ 287, അരിക്കുളം 21, അത്തോളി 7, ആയഞ്ചേരി 23, അഴിയൂർ 15, ബാലുശ്ശേരി 17, ചക്കിട്ടപ്പാറ 4, ചങ്ങരോത്ത് 6, ചാത്തമംഗലം 12, ചെക്ക്യാട് 5, ചേളന്നൂർ 29, ചേമഞ്ചേരി 8, ചെങ്ങോട്ട്കാവ് 8, ചെറുവണ്ണൂർ 42, ചോറോട് 13, എടച്ചേരി 8, ഏറാമല 32, ഫറോക്ക് 24, കടലുണ്ടി 7, കക്കോടി 31, കാക്കൂർ 25, കാരശ്ശേരി 8, കട്ടിപ്പാറ 20, കാവിലുംപാറ 24, കായക്കൊടി 5, കായണ്ണ 3, കീഴരിയൂർ 32, കിഴക്കോത്ത് 15, കോടഞ്ചേരി 33, കൊടിയത്തൂർ 42, കൊടുവള്ളി 11, കൊയിലാണ്ടി 42, കൂടരഞ്ഞി 2, കൂരാച്ചുണ്ട് 3, കൂത്താളി 7, കോട്ടൂർ 6, കുന്ദമംഗലം 52, കുന്നുമ്മൽ 7, കുരുവട്ടൂർ 13, കുറ്റ്യാടി 3, മടവൂർ 24, മണിയൂർ 20, മരുതോങ്കര 3, മാവൂർ 31, മേപ്പയ്യൂർ 25, മൂടാടി 14, മുക്കം 19, നാദാപുരം 7, നടുവണ്ണൂർ 20, നൻമണ്ട 10, നരിക്കുനി 42, നരിപ്പറ്റ 18, നൊച്ചാട് 7, ഒളവണ്ണ 48, ഓമശ്ശേരി 39, ഒഞ്ചിയം 23, പനങ്ങാട് 36, പയ്യോളി 38, പേരാമ്പ്ര 23, പെരുമണ്ണ 14, പെരുവയൽ 23, പുറമേരി 4, പുതുപ്പാടി 30, രാമനാട്ടുകര 10, തലക്കുളത്തൂർ 7, താമരശ്ശേരി 28, തിക്കോടി 23, തിരുവള്ളൂർ 18, തിരുവമ്പാടി 11, തൂണേരി 5, തുറയൂർ 13, ഉള്ള്യേരി 33, ഉണ്ണികുളം 31, വടകര 40, വളയം 8, വാണിമേൽ 5, വേളം 10, വില്യാപ്പള്ളി 40.

Advertisement
Advertisement