വിദ്യാർത്ഥികളെ വലച്ച് നീറ്റ് പരീക്ഷ ക്രമീകരണം

Monday 13 September 2021 12:45 AM IST
കൊല്ലം എസ്.എൻ പബ്ലിക് സ്കൂളിൽ നിന്ന് നീറ്റ് പരിക്ഷ കഴിഞ്ഞിറങ്ങുന്ന വിദ്യാർത്ഥികൾ

കൊല്ലം: ഇന്നലെ നടന്ന നീറ്റ് പരീക്ഷയുടെ ക്രമീകരണങ്ങൾ വിദ്യാർത്ഥികളെ കാര്യമായി വലച്ചു. ഉച്ചയ്ക്ക് 2 മുതൽ അഞ്ച് വരെയായിരുന്നു പരീക്ഷ. പക്ഷേ വലിയൊരു വിഭാഗം വിദ്യാർത്ഥികൾക്ക് പരീക്ഷ തുടങ്ങുന്നതിന് മൂന്ന് മണിക്കൂർ മുൻപേ ഹാളിൽ പ്രവേശിക്കേണ്ടിവന്നു. ഇവർ വിശന്ന് വലഞ്ഞതിനൊപ്പം പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനും കഴിഞ്ഞില്ല. പരീക്ഷ കഴിഞ്ഞ് വിശന്ന് തളർന്നാണ് പല കുട്ടികളും ഹാളിന് പുറത്തേക്ക് വന്നത്. പരീക്ഷ നടത്തിപ്പ് സുതാര്യമാക്കാനും ക്രമക്കേടുകൾ ഒഴിവാക്കാനും അധികൃതർ ഏർപ്പെടുത്തിയ തലതിരിഞ്ഞ ഒരുക്കങ്ങളാണ് വിനയായത്.

Advertisement
Advertisement