യുവാവിനെ അടിച്ചുകൊന്നു
Monday 13 September 2021 12:03 AM IST
പൂച്ചാക്കൽ: സുഹൃത്തിന്റെ സഹോദരിയുടെ മൊബൈൽ ഫോണിൽ പ്രദേശവാസി സന്ദേശം അയച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം പരിഹരിക്കാനെന്ന വ്യാജേന യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി അഞ്ചംഗസംഘം കമ്പി വടിക്ക് അടിച്ചുകൊന്നു.തൈക്കാട്ടുശേരി പത്താം വാർഡ് പനിയാത്ത് കോളനിയിൽ പരേതനായ രാമചന്ദ്രന്റെയും ലീലയുടെയും മകൻ വിപിൻ ലാലാണ് (37) കൊല്ലപ്പെട്ടത്.