മുംബയിൽ വീണ്ടും പീഡനം

Monday 13 September 2021 1:23 AM IST

മുംബയ്: മഹാരാഷ്ട്രയിൽ റെയിൽവേ സ്റ്റേഷനിൽ പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. മുപ്പത്തിയഞ്ചുകാരനാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉല്ലാസ് നഗർ റെയിൽവേ സ്റ്റേഷനിൽവച്ച് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയെ റെയിൽവെ ക്വാർട്ടേഴ്സിലെ ആളൊഴിഞ്ഞ മുറിയിലേക്ക് ഭീഷണിപ്പെടുത്തി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അതിക്രമത്തെ എതിർത്ത പെൺകുട്ടിയെ പ്രതി ചുറ്റിക ഉപയോഗിച്ച് മർദ്ദിച്ചു. തലയ്ക്ക് പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞദിവസം മുംബയിലെ സാക്കിനാക്കയിൽ ക്രൂരമായി പീഡനത്തിനിരയായി യുവതി മരിച്ച സംഭവത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമായിരിക്കയാണ്. സ്ത്രീ സംഘടനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. മുംബയിലെ നിർഭയയ്ക്ക് നീതി വേണമെന്നാണ് ആവശ്യം.

Advertisement
Advertisement