ഗുരുദർശൻ പരമ്പര ദൂരദർശനിൽ

Monday 13 September 2021 2:26 AM IST

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ കൃതികളേയും ദർശനങ്ങളേയും ആസ്പദമാക്കി ചിത്രീകരിച്ച 'ഗുരുദർശൻ' ടി.വി പരമ്പര ദൂരദർശൻ മലയാളം ചാനലിൽ പുനരാരംഭിച്ചു. എല്ലാ ഞായറാഴ്ചയും രാത്രി 7.30നും പുന:സംപ്രേക്ഷണം തിങ്കളാഴ്ച രാവിലെ 8.30നുമാണ്.

ബാലു സുഗതൻ കുന്നേഴത്ത് സംവിധാനം ചെയ്ത പരമ്പരയുടെ സംഗീതം രമേശ് നാരായണൻ, രാധാകൃഷ്ണൻ സി.എം.കെ, ബൈജു അഞ്ചൽ എന്നിവരാണ് ഒരുക്കിയത്. കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, ശ്രേയാ ഘോഷാൽ, മധു ശ്രീനാരായണൻ, പ്രേംജി, ശിൽപാ പ്രേം എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്. കൈതപ്രം ദാമോദരൻ നമ്പൂതിരി, ടെൻസിംഗ് കുമരകം, കെ.പി.എ.സി ഭൻസിദാസ്, രജി പുതുപ്പള്ളി, സാലിയ ബാബു വർക്കല, ശിൽപ്പ പ്രേം, അഭിജിത് ബി. ചൈതന്യ തുടങ്ങിയവരാണ് അഭിനേതാക്കൾ. കാമറ- സുനിൽലാൽ, സൗണ്ട് അസിസ്റ്റന്റ്- മോഹൻകുമാർ എം.

Advertisement
Advertisement