ട്രെയിനിലെ കവർച്ച: കുപ്പി വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്‌ക്ക് അയച്ചു

Monday 13 September 2021 2:39 AM IST

തി​രു​വ​ന​ന്ത​പു​രം​ ​:​ ​നി​സാ​മു​ദ്ദീ​ൻ​ ​എ​ക്സ്പ്ര​സി​ൽ​ ​സ്ത്രീ​ക​ൾ​ക്ക് ​മ​യ​ക്കു​മ​രു​ന്ന് ​ക​ല​ർ​ത്തി​ ​ന​ൽ​കി​ ​അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി​ ​സ്വ​ർ​ണ​വും​ ​പ​ണ​വും​ ​മൊ​ബൈ​ലു​ക​ളും​ ​കൊ​ള്ള​യ​ടി​ച്ച​ ​കേ​സി​ൽ​ ​ക​വ​ർ​ച്ച​യ്ക്ക് ​ഇ​ര​യാ​യ​വ​ർ​ ​കു​ടി​ച്ച​ ​കു​പ്പി​ ​വെ​ള്ള​ത്തി​ൽ​ ​നി​ന്നും​ ​സാ​മ്പി​ൾ​ ​പ​രി​ശോ​ധ​ന​യ്‌​ക്ക് ​അ​യ​ച്ചു.​ ​ഉ​റ​ങ്ങു​ന്ന​തി​ന് ​തൊ​ട്ടു​മു​ൻ​പ് ​മൂ​ന്നു​ ​സ്ത്രീ​ക​ളും​ ​വെ​ള്ളം​ ​കു​ടി​ച്ചി​രു​ന്ന​താ​യി​ ​മൊ​ഴി​ ​ന​ൽ​കി​യി​രു​ന്നു.​സ്ത്രീ​ക​ളു​ടെ​ ​ബോ​ധം​ ​കെ​ടു​ത്താ​നാ​യി​ ​മോ​ഷ്ടാ​വ് ​വെ​ള്ള​ത്തി​ൽ​ ​ഏ​തെ​ങ്കി​ലും​ ​മ​രു​ന്ന് ​ക​ല​ർ​ത്തി​യി​ട്ടു​ണ്ടോ​ ​എ​ന്നാ​ണ് ​പ​രി​ശോ​ധി​ക്കു​ന്ന​ത്.​

ഭ​ക്ഷ​ണ​ത്തി​ലോ​ ​വെ​ള്ള​ത്തി​ലോ​ ​മ​രു​ന്ന് ​ക​ല​ർ​ത്തി​യ​താ​കാ​മെ​ന്ന് ​സ്ത്രീ​ക​ളും​ ​സം​ശ​യം​ ​പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.​ ​കു​ടി​വെ​ള്ള​ത്തി​ൽ​ ​മ​യ​ക്കു​മ​രു​ന്ന് ​ക​ല​ർ​ത്തി,​ ​അ​ല്ലെ​ങ്കി​ൽ​ ​ക്ളോ​റോ​ഫോം​ ​പോ​ലു​ള്ള​വ​ ​മു​ഖ​ത്തു​ ​സ്‌​പ്രേ​ ​ചെ​യ്‌​തു​ ​എ​ന്നീ​ ​ര​ണ്ടു​ ​സാ​ദ്ധ്യ​ത​ക​ളാ​ണ് ​പൊ​ലീ​സ് ​സം​ശ​യി​ക്കു​ന്ന​ത്.​ ഭ​ക്ഷ​ണ​ത്തി​ലൂ​ടെ​യോ​ ​വെ​ള്ള​ത്തി​ലൂ​ടെ​യോ​ ​ഏ​തെ​ങ്കി​ലും​ ​മ​രു​ന്ന് ​ഉ​ള്ളി​ൽ​ ​പോ​യി​ട്ടു​ണ്ടോ​ ​എ​ന്ന​റി​യാ​ൻ​ ​മൂ​ന്നു​പേ​രു​ടെ​യും​ ​ര​ക്ത​സാ​മ്പി​ളു​ക​ൾ​ ​പ​രി​ശോ​ധ​ന​യ്ക്കാ​യി​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​സ്‌പ്രേ​യു​ടെ​ ​അം​ശം​ ​പ​രി​ശോ​ധി​ക്കാ​ൻ​ ​ഇ​വ​ർ​ ​ധ​രി​ച്ചി​രു​ന്ന​ ​വ​സ്ത്ര​ങ്ങ​ളും​ ​പ​രി​ശോ​ധി​ക്കും.​ ​ലാ​ബു​ക​ളി​ലെ​ ​ഫ​ല​ങ്ങ​ൾ​ ​ഇ​ന്ന് ​ല​ഭി​ക്കു​മെ​ന്നും​ ​റെ​യി​ൽ​വേ​ ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​കേ​സ് ​അ​ന്വേ​ഷ​ണം​ ​ത​മി​ഴ്നാ​ട് ​ആ​ർ.​പി.​എ​ഫി​ന് ​കൈ​മാ​റും.​ ​സം​ഭ​വം​ ​ന​ട​ന്ന​ത് ​ത​മി​ഴ്‌​നാ​ട്ടി​ൽ​ ​വച്ചാ​ണെ​ന്ന് ​സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് ​അ​ന്വേ​ഷ​ണം​ ​കൈ​മാ​റു​ന്ന​ത്.