സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ, സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ച പ്രവൃത്തി ദിനം, ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകിയേക്കും, തീരുമാനം നാളെ
Monday 13 September 2021 6:11 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ഓഫീസുകൾ ശനിയാഴ്ച പ്രവൃത്തി ദിനമാക്കി. ശനിയാഴ്ച എല്ലാ സേവനങ്ങളും ലഭ്യമാകും. കൊവിഡിനെ തുടർന്ന് നിർത്തിവച്ച പഞ്ചിംഗ് വഴിയുള്ള ഹാജർ പുനരാരംഭിക്കും. കാർഡ് ഉപയോഗിച്ചായിരിക്കും പഞ്ചിംഗ്. ബയോ മെട്രിക്ക് പഞ്ചിംഗ് പിന്നീട് പുനരാരംഭിക്കും.
നാളെ ചേരുന്ന അവലോകന യോഗത്തിൽ ലോക്ക്‌ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുമെന്നാണ് സൂചന. . ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകുന്നതടക്കമുള്ളവയുടെ കാര്യത്തിൽ നാളത്തെ യോഗത്തിൽ തീരുമാനമുണ്ടായേക്കും.