കൗൺസിലർ അവാർഡ് വിതരണം ചെയ്തു

Tuesday 14 September 2021 12:24 AM IST
കൗൺസിലർ അവാർഡ് വിതരണം അഡ്വ. എൻ.ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

മണ്ണാർക്കാട്: കേരളത്തിൽ ആദ്യമായി കൗൺസിലർ അവാർഡ് നൽകി മണ്ണാർക്കാട് നഗരസഭയിലെ ഉഭയമാർഗം വാർഡ് കൗൺസിലർ അരുൺകുമാർ പാലക്കുറിശ്ശി. പരിപാടി എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾ, ആശാവർക്കർ, അങ്കണവാടി അദ്ധ്യാപകർ, ആർ.ആർ.ടി അംഗങ്ങൾ, വിവിധ മേഖലകളിൽ കഴിവുതെളിയിച്ച വ്യക്തികളെ അനുമോദിച്ചു.

എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി നൂറുശതമാനം വിജയം നേടിയ കെ.ടി.എം സ്‌കൂളിനെയും അനുമോദിച്ചു. ചടങ്ങിൽ അരുൺകുമാർ പാലക്കുറിശ്ശി അദ്ധ്യക്ഷനായി. നടൻ സൂരജ് തേലക്കാട് മുഖ്യാതിഥിയായി. നഗരസഭാ വൈസ് ചെയർപേഴ്സൺ കെ. പ്രസീത, പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പി.ആർ. സുരേഷ്, കെ.പി.എസ്. പയ്യനെടം, കലാമണ്ഡലം അനീഷ്, സി. മുഹമ്മദാലി, പി. ഖാലിദ്, ചെങ്ങോടൻ ബഷീർ, ഷീബ, നഫീസ, വിജയം, അനീഫ, രമേഷ് ഗുപ്ത, രാമനാഥൻ, കേശവൻകുട്ടി, ഗിരീഷ്, അർജുൻ, അഭിത്കൃഷ്ണ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement