ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് അധിക ചുമതല
Tuesday 14 September 2021 2:56 AM IST
തിരുവനന്തപുരം: നാല് ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് അധിക ചുമതല നൽകി സർക്കാർ ഉത്തരവ്. പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമിക്ക് സൈനിക് വെൽഫെയർ, പ്രിന്റിംഗ് ആൻഡ് സ്റ്റേഷനറി വകുപ്പുകളുടെ അധിക ചുമതല നൽകി. ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിന് ടാക്സസ് (എക്സൈസ്) വകുപ്പിന്റെയും ഗതാഗത സെക്രട്ടറി ബിജു പ്രഭാകറിന് തദ്ദേശ വകുപ്പ് (അർബൻ) സെക്രട്ടറിയുടെയും അധിക ചുമതല നൽകി. എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിംഗ് ഡയറക്ടർ കെ. ഗോപാലകൃഷ്‌ണന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല നൽകി. വിഴിഞ്ഞം തുറമുഖ കമ്പനി ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി ഡോ. ജയകുമാർ തുടരും.