15,058 രോഗികൾ, 16.39% ടി.പി.ആർ

Tuesday 14 September 2021 12:31 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 15,058 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 91,885 സാമ്പിളുകളാണ് പരിശോധിച്ചത്. 16.39 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 99 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 22,650 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 14,336 പേർ സമ്പർക്കരോഗികളാണ്. 612 പേരുടെ ഉറവിടം വ്യക്തമല്ല.