കൊയ്ത്ത് യന്ത്രത്തിന്റെ വാടക നിശ്ചയിച്ചു

Wednesday 15 September 2021 12:24 AM IST

ചിറ്റൂർ: നഗരസഭാ പ്രദേശത്ത് കൊയ്ത്ത് യന്ത്രത്തിന്റെ വാടക മണിക്കൂറിന് 2300 രൂപയായി ഏകീകരിക്കാൻ ഗ്രീൻ ഫീൽഡ് ഫാർമേഴ് ക്ലബ് കാർഷക കോ ഓർഡിനേഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു. കഴിഞ്ഞ രണ്ടാം വിളയ്ക്ക് 2300 രൂപയാണ് കൊയ്ത്ത് വാടകയായി ക്ലബ് നിശ്ചയിക്കുകയും വിജയകരമായി നടപ്പിലാക്കുകയും ചെയ്തിരുന്നു. ഗ്രീൻ ഫീൽഡ് ഫാർമേഴ്സ് ക്ലബ് പ്രസിഡന്റ് ടി.എ. വിശ്വനാഥൻ അദ്ധ്യക്ഷനായി. നെൽക്കർഷകർക്ക് സഹകരണ ബാങ്കുകളിൽ വിള വായ്പ നൽകുബോൾ കൃഷിസ്ഥലത്തിന്റെ ഈടിൽ മാത്രം നൽകുന്നതിന് നടപടി സ്വീകരിക്കണമെന്നും, നിലവിൽ കൃഷിസ്ഥലത്തിന് പുറമെ ആൾ ജാമ്യം കൂടി നൽകണമെന്ന വ്യവസ്ഥ ഒഴുവാക്കാൻ സർക്കാർ ബാങ്കുകൾക്ക് നിർദ്ദേശം നൽകണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

Advertisement
Advertisement