പകൽ കൊള്ളയ്ക്ക് മറുപടി പറയേണ്ടിവരും

Wednesday 15 September 2021 12:25 AM IST
കോ​ൺ​ഗ്ര​സ് ​ചി​റ്റൂ​ർ​ ​ബ്ലോ​ക്ക് ​ക​മ്മി​റ്റി​ ​സം​ഘ​ടി​പ്പി​ച്ച​ ​പ്ര​തി​ഷേ​ധ​ ​യോ​ഗം​ ​ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ ഉ​ദ്ഘാ​ട​നം ചെയ്യുന്നു

ചിറ്റൂർ: ജല അതോറിട്ടിയുടെ കുടിവെള്ള കണക്ഷനെടുത്തവർക്ക് ഭീമമായ ബില്ല് നൽകിയ നടപടിയ്ക്ക് അധികൃതർ കോടതിയിൽ മറുപടി പറയേണ്ടിവരുമെന്ന് ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ പറഞ്ഞു. കോൺഗ്രസ് ചിറ്റൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ കോടതിയുടെ വിചാരണയ്ക്ക് മുൻപേ കോടതിയിൽ എത്തിക്കുന്ന കേസിൽ ഇരകൾക്കായി കോൺഗ്രസ് നിയമ സഹായം നൽകും. നിയമസഭ തിരഞ്ഞെടുപ്പ് ജയിക്കുന്നതിനുവേണ്ടി സൗജന്യമെന്ന് തെറ്റിദ്ധരിപ്പിച്ച് ചിറ്റൂർ മണ്ഡലത്തിൽ നൽകിയ കുടിവെള്ള കണക്ഷനുകൾക്കു പതിനായിരങ്ങളാണ് ബില്ല് വന്നിരിക്കുന്നത്.

കോൺഗ്രസ് ചിറ്റൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ആർ.സദാനന്ദൻ അദ്ധ്യക്ഷനായി, ഡി.സി.സി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ, ഡി.സി.സി സെക്രട്ടറി കെ.സി.പ്രീത്, മുൻ എം.എൽ.എ കെ.എ.ചന്ദ്രൻ, കെ.ഗോപാൽ സ്വാമി ഗൗണ്ടർ പ്രസംഗിച്ചു

Advertisement
Advertisement