ഫുട്ബാൾ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

Wednesday 15 September 2021 12:00 AM IST
photo

എടപ്പാൾ : ഫുട്‌ബാൾ കളിക്കിടെ 18കാരൻ മൈതാനത്ത് കുഴഞ്ഞുവീണു മരിച്ചു. ചങ്ങരംകുളം ചിയ്യാനൂർ സ്വദേശി ചോലയിൽ കബീറിന്റെ മകൻ നിസാമുദ്ദീനാണ് (18) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറോടെ കൂട്ടുകാരോടൊപ്പം കൊഴിക്കര ഗ്രൗണ്ടിൽ ഫുട്‌ബാൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോട് കൊളത്തറ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് നിസാമുദ്ദീൻ. ഉമ്മ: ഫൗസിയ.സഹോദരങ്ങൾ: സിറാജ്, ഫാരിസ്‌.

Advertisement
Advertisement