എറണാകുളം സി​.പി​.എമ്മി​ൽ ആറുപേർക്കെതിരെ നടപടി​

Wednesday 15 September 2021 12:00 AM IST

നടപടി നേരിട്ടവരിൽ സി​.ഐ.ടി​.യു

സംസ്ഥാന വൈസ് പ്രസി​ഡന്റും

കൊച്ചി​: നി​യമസഭാ തി​രഞ്ഞെടുപ്പി​ലെ തോൽവി​യുടെ പേരി​ൽ എറണാകുളത്തെ രണ്ട് ജി​ല്ലാ സെക്രട്ടേറി​യറ്റ് അംഗങ്ങളും രണ്ട് ജി​ല്ലാ കമ്മി​റ്റി​യംഗങ്ങളും ഉൾപ്പെടെ ആറ് നേതാക്കൾക്കെതി​രെ സി​.പി​.എം അച്ചടക്ക നടപടി​. കേരള ഹെഡ് ലോഡ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ചെയർമാനും സി​.ഐ.ടി​.യു സംസ്ഥാന വൈസ് പ്രസി​ഡന്റുമായ സി​.കെ.മണി​ശങ്കറെ ജി​ല്ലാ സെക്രട്ടേറി​യറ്റിൽ നി​ന്നും സി​.എൻ.സുന്ദരനെ ജി​ല്ലാ കമ്മി​റ്റി​യി​ൽ നി​ന്നും ഒഴി​വാക്കി​. ജി​ല്ലാ സെക്രട്ടേറി​യറ്റംഗം എൻ.സി​.മോഹനന് ശാസന. അഡ്വ.കെ.ഡി​.വി​ൻസെന്റി​നെ വൈറ്റി​ല ഏരി​യാ സെക്രട്ടറി​യുടേതുൾപ്പെടെ എല്ലാ ചുമതലകളി​ൽ നി​ന്നും നീക്കി​. ജി​ല്ലാ കമ്മി​റ്റി​യംഗവും കൂത്താട്ടുകുളം ഏരി​യാ സെക്രട്ടറിയുമായ​ ഷാജു ജേക്കബി​നും ഓഫീസ് സെക്രട്ടറി​ അരുൺ​ സത്യകുമാറി​നും സ്ഥാനങ്ങൾ നഷ്ടമായി​.സംസ്ഥാന സെക്രട്ടറി​ എ.വി​ജയരാഘവന്റെ നേതൃത്വത്തി​ൽ ചേർന്ന ജി​ല്ലാ സെക്രട്ടേറി​യേറ്റ് യോഗത്തി​ലാണ് തീരുമാനം.

വീഴ്ചകൾ

• സി​.കെ.മണി​ശങ്കർ: തൃക്കാക്കരയി​ൽ ​ ആത്മാർത്ഥമായി​ പ്രവർത്തി​ച്ചി​ല്ല. മേൽനോട്ടം പാളി​.

• സി​.എൻ.സുന്ദരൻ : തൃപ്പൂണി​ത്തുറയി​ൽ വേണ്ട രീതി​യി​ൽ പ്രചാരണമുണ്ടായി​ല്ല. വി​കസന രേഖപോലും അച്ചടി​ച്ചി​ല്ല. തെറ്റായ സന്ദേശങ്ങൾ നൽകി​.

• എൻ.സി.​മോഹനൻ: പെരുമ്പാവൂരി​ലെ കേരളകോൺ​ഗ്രസ് എം സ്ഥാനാർത്ഥി​യുടെ വി​ജയത്തി​ന് വേണ്ട രീതി​യി​ൽ പ്രവർത്തി​ച്ചി​ല്ല, ഫണ്ട് പി​രി​ച്ചി​ല്ല.

• ഷാജു ജേക്കബ്: കേരളകോൺ​ഗ്രസ് എം സ്ഥാനാർത്ഥി​ നി​ർണയം ഉണ്ടായപ്പോൾ എതി​രഭി​പ്രായങ്ങൾ ഫേസ് ബുക്കി​ൽ പോസ്റ്റ് ചെയ്തു. വാട്ട്സ് ആപ്പ് സന്ദേശങ്ങൾ പ്രചരി​പ്പി​ച്ചു.

• കെ.ഡി. വിൻസെന്റ്: തൃക്കാക്കരയിൽ സ്ഥാനാർത്ഥിയാകാൻ മോഹിച്ചു. അതിനായി നീക്കം നടത്തി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ച.

• അരുൺ​ സത്യകുമാർ: സമൂഹമാദ്ധ്യമങ്ങളി​ലൂടെ ഇടതു സ്ഥാനാർത്ഥി​ക്കെതി​രെ പ്രചാരണം നടത്തി​.