ലോകത്തെവിടെയെങ്കിലും എസ്.എൻ കോളേജ് ലൈബ്രറിയിലെ പുസ്തകങ്ങൾ വിരൽത്തുമ്പിൽ

Wednesday 15 September 2021 1:24 AM IST
എസ്.എൻ കോളേജിലെ സെൻട്രൽ ലൈബ്രറി

കൊല്ലം: ശ്രീനാരായണ കോളേജ് സെൻട്രൽ ലൈബ്രറിയിൽ ലഭ്യമായ ഒന്നേകാൽ ലക്ഷത്തിൽപ്പരം പുസ്തകങ്ങൾ ഇനി ലോകത്തെവിടെ നിന്നും തെരയാം. സേവനങ്ങളെല്ലാം ഓൺലൈനിലൂടെ ലഭിക്കും. ക്ലൗഡ് കമ്പ്യൂട്ടിംഗ് സങ്കേതികത ഉപയോഗപ്പെടുത്തിയാണ് ലൈബ്രറി പ്രവർത്തിക്കുക. ലൈബ്രറിയിലെത്താതെ തന്നെ പുസ്തകങ്ങൾ റിസർവ് ചെയ്യാനും അഭിപ്രായങ്ങൾ പങ്കിടാനും ഓൺലൈനിലൂടെ കഴിയും. ബുധനാഴ്ച എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.

https://sncklibrary.texicon.in എന്ന വെബ്സൈറ്റിൽ ലൈബ്രറിയുടെ ശേഖരത്തിലുള്ള അപൂർവങ്ങളായ പുസ്തകങ്ങളുടെ വിവരങ്ങൾ ലഭിക്കും. കോളേജിലെ വിദ്യാർത്ഥികളല്ലാത്തവർക്കും ശനി, ഞായർ തുടങ്ങിയ ദിവസങ്ങളിൽ ലൈബ്രറിയിലെ റഫറൻസ് വിഭാഗത്തിലെത്തി പുസ്തകങ്ങൾ വായിക്കാം. ഇവിടുത്തെ അപൂർവ പുസ്തക ശേഖരങ്ങൾ പൊതുസമൂഹത്തിനും പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയത്.

ലൈബ്രറിയിൽ നിന്നുള്ള മറ്റ് പ്രധാന സേവനങ്ങളെപ്പറ്റിയും ഇതുവഴി എളുപ്പത്തിൽ ലഭിക്കും. പുസ്തകങ്ങൾക്ക് പുറമെ ലൈബ്രറി വെബ്സൈറ്റിലൂടെ 16,000ൽപ്പരം ഗവേഷക പ്രബന്ധങ്ങളും ഇ - ബുക്കുകളും നിരവധി ഡാറ്റാബേസുകളും ലഭ്യമാകുമെന്ന് പ്രിൻസിപ്പൽ ഡോ. ആർ. സുനിൽകുമാർ പറഞ്ഞു.

Advertisement
Advertisement