വായ്പ തീർപ്പാക്കാൻ കെ.എഫ്.സി അദാലത്ത്

Wednesday 15 September 2021 1:38 AM IST

കൊല്ലം: കേരളസർക്കാർ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ (കെ.എഫ്.സി) നിന്ന് വായ്പയെടുത്തിട്ടുള്ള ചെറുകിട, ഇടത്തരം വ്യാപാരി, വ്യവസായികൾക്ക് ലോൺ സെറ്റിൽമെന്റിന് അവസരം. കൊവിഡ് മൂലമുണ്ടായ തടസങ്ങൾ കണക്കിലെടുത്താണ് ലോൺ സെറ്റിൽമെന്റ് അദാലത്ത് നടത്താൻ തീരുമാനിച്ചത്.

ജൂൺ 30 വരെ കേസിൽ ഉൾപ്പെട്ടിട്ടുള്ളതും നോൺ പെർഫോർമിംഗ് അസറ്റ് ആയി നിശ്ചയിച്ചിട്ടുള്ളതുമായ എല്ലാ യൂണിറ്റുകൾക്കും കോംപ്രമൈസ് സെറ്റിൽമെന്റ് (സി.എസ്) ചെയ്യാൻ സാധിക്കും. നേരത്തെ സി.എസ് നേടിയ യൂണിറ്റുകൾക്കും അദാലത്തിൽ പങ്കെടുക്കാം. ഈ മാസം അവസാനവാരം അപേക്ഷകളിൽ തീരുമാനമെടുക്കുകയും ഒക്ടോബർ ആദ്യ ആഴ്ച അദാലത്ത് നടത്തുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്കായി അടുത്തുള്ള കെ.എഫ്.സി ഓഫീസുമായി ബന്ധപ്പെടണം.


അദാലത്തിന്റെ പ്രത്യേകതകൾ

 നിശ്ചയിക്കുന്ന തീയതിക്കകം സെറ്റിൽമെന്റ് തുക നൽകാൻ കഴിയുന്ന വായ്പക്കാർക്ക് മാത്രം അവസരം

 ഒറ്റത്തവണ തീർപ്പാക്കൽ ആയതിനാൽ സമയം നീട്ടിനൽകില്ല. അല്ലാത്തപക്ഷം സെറ്റിൽമെന്റ് റദ്ദാക്കും

 അദാലത്ത് കാലാവധിക്കുള്ളിൽ തുക തീർപ്പാക്കിയില്ലെങ്കിൽ ബാക്കിത്തുക വീണ്ടെടുക്കൽ നടത്തും

 അദാലത്തിലെ തീരുമാനങ്ങൾ ഭാവിയിൽ ഉണ്ടാകുന്ന ഒത്തുതീർപ്പുകൾക്ക് ബാധകമാകില്ല

 പ്രോസസിംഗ് ഫീസ് റീഫണ്ട് ചെയ്യുകയില്ല, ലോൺ അക്കൗണ്ടിൽ ക്രെഡിറ്റും നൽകില്ല

 കെ.എഫ്.സിക്കെതിരെ കേസുകൾ നൽകിയിട്ടുണ്ടെങ്കിൽ അവ പിൻവലിക്കുകയോ തീർപ്പാക്കുകയോ വേണം

ബാധകമായ പ്രൊസസിംഗ് ഫീസ്

 5 ലക്ഷം രൂപ വരെ: ഇല്ല
 5 മുതൽ 20 ലക്ഷം വരെ: ₹ 1000 രൂപ,ജി.എസ്.ടി
 20 മുതൽ 50 ലക്ഷം വരെ: ₹ 5000 രൂപ, ജി.എസ്.ടി
 50 ലക്ഷത്തിന് മുകളിൽ: ₹ 10,000 രൂപ, ജി.എസ്.ടി

Advertisement
Advertisement