ചെല്ലാനത്ത് വീടുകൾക്ക് ശിലാസ്ഥാപനം നാളെ

Thursday 16 September 2021 12:00 AM IST

കൊച്ചി: ചെല്ലാനത്ത് ഫിലോകാലിയ ഫൗണ്ടേഷൻ നിർമ്മിക്കുന്ന ഏഴു വീടുകളുടെ ശിലാസ്ഥാപനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നാളെ രാവിലെ ഒമ്പതിന് നിർവഹിക്കും. 25 വീടുകളിൽ 10 എണ്ണത്തിന്റെ നിർമ്മാണം നേരത്തെ ആരംഭിച്ചിരുന്നു. കടൽക്ഷോഭത്തിൽ തകർന്ന വീടുകൾക്ക് പകരമാണ് പുതിയ വീടുകൾ നിർമ്മിക്കുന്നതെന്ന് ഫൗണ്ടേഷൻ ചെയർമാൻ മരിയോ ജോസഫ്, മാനേജിംഗ് ഡയറക്‌ടർ ജിജി മരിയോ എന്നിവർ പറഞ്ഞു. 500 ചതുരശ്ര അടി വിസ്തീർണത്തിൽ രണ്ടു കിടപ്പുമുറികളും അടുക്കളയും ഹാളും ഉൾപ്പെട്ടതാണ് വീടുകൾ. മൂന്നു വർഷം കൊണ്ട് നിർദ്ധനരായ 100 പേർക്ക് വീടുകൾ നിർമ്മിച്ചുനൽകും. ചാലക്കുടിയാണ് ഫൗണ്ടേഷന്റെ ആസ്ഥാനം.

Advertisement
Advertisement