ഡിജിറ്റൽ ഹബ് ഉദ്ഘാടനം 18 ന്

Thursday 16 September 2021 12:06 AM IST

കൊച്ചി: കേരള ടെക്‌നോളജി ഇന്നവേഷൻ സോണിലെ ഡിജിറ്റൽ ഹബ്ബിന്റെ ഉദ്ഘാടനം 18 ന് രാവിലെ 11.15ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് ഹബ് നിർമ്മിച്ചത്. വ്യവസായ സംരംഭകർക്ക് സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിനുള്ള സഹായങ്ങളും ആവശ്യമായ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളുമാണ് ഇവിടെ ഒരുങ്ങുന്നത്. കളമശ്ശേരിയിലെ കിൻഫ്ര ഹൈടെക് പാർക്കിലെ 13.2 ഏക്കർ സ്ഥലത്താണ് ആദ്യ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നത്.
വ്യവസായങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി നൂതന ആശയങ്ങൾ, മാർഗനിർദ്ദേശങ്ങൾ, സാങ്കേതിക വിദ്യാ നവീകരണത്തിനുള്ള സഹായങ്ങൾ എന്നിവക്കുള്ള വൺ സ്റ്റോപ്പ് ഷോപ്പായാണ് പദ്ധതി നടപ്പാക്കുന്നത്.മൊത്തം 2 ലക്ഷം ചതുരശ്ര അടിയിലാണ് നിർമ്മാണം.

Advertisement
Advertisement