കണ്ണൂർ സർവകലാശാല സിലബസിൽ മാറ്റം വേണം ,​ ചില ഭാഗങ്ങൾ ഒഴിവാക്കണമെന്ന് രണ്ടംഗസമിതി റിപ്പോർട്ട്

Wednesday 15 September 2021 11:38 PM IST

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ പി.ജി സിലബസ് വിവാദത്തിൽ രണ്ടംഗസമതി റിപ്പോർട്ട് സമർപ്പിച്ചു കേരള, കാലിക്കറ്റ് യൂണിവേഴ്സിറ്റികളിലെ പൊളിറ്റിക്കൽ സയൻസ് മേധാവിമാരായിരുന്ന യു പവിത്രൻ ജെ പ്രഭാഷ് എന്നിവരാണ് റിപ്പോർട്ട് നൽകിയത്.

സിലബസിൽ പോരായ്മകളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. സവർക്കറുടെയും ഗോൾവാൾക്കറുടെയും കൃതികൾ ഉൾപ്പെടുത്തിയതിൽ അപാകതയുണ്ടോ എന്ന് പഠിക്കാനാണ് സമിതിയെ നിയോഗിച്ചത്. .ആർ.എസ്.എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങൾക്ക് പ്രാമുഖ്യം നൽകി തയ്യാറാക്കിയ ആദ്യ സിലബസിൽ മാറ്റം വേണമെന്നാണ് നിർദ്ദേശം. സിലബസിലെ ചിലഭാഗങ്ങൾ ഒഴിവാക്കിയും, ഉൾപെടുത്താതെ പോയ വിഷയങ്ങൾ കൂട്ടിച്ചേർത്തുമാണ് റിപ്പോർട്ട്.

കണ്ണൂര്‍ സര്‍വകലാശാല എം.എ ഗവേര്‍ണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് കോഴ്‌സിന്റെ സിലബസാണ് വിവാദമായത്. സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കരുടെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് വിവാദത്തിനാധാരം. മൂന്നാം സെമസ്റ്റര്‍ പിജി കോഴ്‌സിന്റെ പുതുക്കിയ സിലബസിനെക്കുറിച്ചാണ് വിവാദമുണ്ടായത്.