ഉപതിരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ 20 വരെ പേര് ചേർക്കാം
Wednesday 15 September 2021 11:51 PM IST
തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി 12 ജില്ലകളിലെ 32 വാർഡുകളിലെ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ആക്ഷേപങ്ങൾ സമർപ്പിക്കുന്നതിനും സെപ്തംബർ 20 വരെ അവസരം നൽകുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു.കരട് വോട്ടർപട്ടിക ഒൗദ്യോഗിക വെബ്സൈറ്റിലും ബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭ, താലൂക്ക്, വില്ലേജ് ഓഫീസുകളിലും സെപ്തംബർ ആറിന് പ്രസിദ്ധീകരിച്ചിരുന്നു. 30 ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.