കൊടിമരം നശിപ്പിച്ചതിൽ പ്രതിഷേധം

Thursday 16 September 2021 12:06 AM IST

കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം ഓച്ചിറ വയനകം 3047-ം നമ്പർ ശാഖയിൽ സ്ഥാപിച്ചിരുന്ന കൊടിമരവും പതാകയും നശിപ്പിക്കപ്പെട്ട സംഭവത്തിൽ യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രതിഷേധിച്ചു.

സംഭവ ദിവസം തന്നെ ശാഖ ഭാരവാഹികൾ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ മൂന്നു ദിവസം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. തുടർന്നാണ് ഇന്നലെ യൂണിയൻ ഓഫീസിൽ കൗൺസിൽ യോഗം കൂടി പ്രതിഷേധിച്ചത്. കൊടിമരം നശിപ്പിച്ചവരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് കൗൺസിൽ യോഗം പൊലീസിനോട് ആവശ്യപ്പെട്ടു. അന്വേഷണത്തിൽ അലംഭാവം തുടർന്നാൽ ശക്തമായ സമരം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.സോമരാജൻ, വൈസ് പ്രസിഡന്റ് എസ്.ശോഭനൻ, യോഗം ബോർഡ് മെമ്പർമാരായ കെ.പി.രാജൻ, കെ.ജെ.പ്രസേനൻ, കളരിക്കൽ എസ്.സലിംകുമാർ, യൂണിയൻ കൗൺസിലർമാരായ എം.രാധാകൃഷ്ണൻ, കെ.സദാനന്ദൻ, ഡോ. കെ.രാജൻ, രഘുനാഥ്, ജി.ശ്രീകുമാർ, ബാബു, അഡ്വ. എൻ.മധു എന്നിവർ പങ്കെടുത്തു.