'കൂട്ടുകാർക്കൊരു കൂടൊരുക്കാം'

Thursday 16 September 2021 12:08 AM IST
ബി.ജെ.എസ്.എം മഠത്തിൽ വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ 'കൂട്ടുകാർക്കൊരു കൂടൊരുക്കാം-സ്നേഹവീട്' പദ്ധതിയുടെ ശിലാസ്ഥാപനം കർമ്മം എൻ.എസ്.എസ് സ്റ്റേറ്റ് കോർഡിനേറ്റർ ജേക്കബ് ജോൺ നിർവഹിക്കുന്നു

ഓച്ചിറ: ബി.ജെ.എസ്.എം മഠത്തിൽ വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ 'കൂട്ടുകാർക്കൊരു കൂടൊരുക്കാം - സ്നേഹവീട്' പദ്ധതിയുടെ ശിലാസ്ഥാപനം എൻ.എസ്.എസ് സ്റ്റേറ്റ് കോർഡിനേറ്റർ ജേക്കബ് ജോൺ നിർവഹിച്ചു. സ്വന്തമായ മെച്ചപ്പെട്ട ഭവനം ഇല്ലാത്തതിനാൽ ദുരിതം അനുഭവിക്കുന്ന സ്കൂളിലെ സഹോദരിമാരായ രണ്ട് കുട്ടികൾക്ക് സുരക്ഷിതമായ വീട് നിർമ്മിച്ചു നൽകുന്ന പദ്ധതിയാണിത്. പി.ടി.എ പ്രസിഡന്റ് ബിജു പാഞ്ചജന്യം അദ്ധ്യക്ഷനായി. എൻ.എസ്.എസ് ജില്ലാ കൺവീനർ കെ.ജി. പ്രകാശ് , പി.എ.സിമാരായ ജിഹാദ്, പി.ആർ. ഷീബ, ഗ്രാമപഞ്ചായത്തംഗം സുജ, പ്രിൻസിപ്പൽ സഞ്ജയ്നാഥ്, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ഉണ്ണികൃഷ്ണപിള്ള, ഹെഡ്മാസ്റ്റർ ഇൻ ചാർജ്ജ് ആർ. ബിജു, പ്രോഗ്രാം ഓഫീസർ സി. ശ്രീലക്ഷ്മി, അനൂപ് രവി, അനിൽ പുലിത്തിട്ട, സലിം അമ്പീത്തറ, ബാവീസ് വിജയൻ, പെരുമാനൂർ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.