100 ദിന പരിപാടിയിൽ 1000 റോഡുകൾ

Thursday 16 September 2021 12:11 AM IST

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടയിലും സർക്കാരിന്റെ നൂറുദിന പരിപാടി മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നതെന്നും 1000 ഗ്രാമീണ റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കിയതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്.

140 നിയോജക മണ്ഡലങ്ങളിലായി 12,000 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുകൾ നവീകരിക്കുന്നതിനായി 1000 കോടിയാണ് അനുവദിച്ചത്.

സ്കൂൾ കെട്ടിടങ്ങൾക്കായി 214 കോടിയാണ് ചെലവഴിച്ചത്. 13,534 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.

Advertisement
Advertisement