ഒരു പുസ്തകവും ഒരു വൃക്ഷത്തൈയും പദ്ധതി

Thursday 16 September 2021 12:13 AM IST
തഴവ പാർത്ഥസാരഥി പോറ്റി ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഒരു പുസ്തകവും ഒരു വൃക്ഷത്തൈയും പദ്ധതി ലൈബ്രറി പ്രസിഡന്റ് എം.എ. ആസാദ് ഉദ്ഘാടനം ചെയ്യുന്നു.

തഴവ: ഒരു പുസ്തകവും ഒരു വൃക്ഷത്തൈയും പദ്ധതിക്ക് തഴവാ പാർത്ഥ സാരഥി പോറ്റി ഗ്രന്ഥശാലയിൽ തുടക്കമായി. പുസ്തകവും വൃക്ഷത്തൈകളും വീടുകളിൽ എത്തിച്ചു നൽകുന്നതിന് പ്രത്യേ വനിതാ സെൽ രൂപീകരിച്ചതായി ലൈബ്രറി പ്രസിഡന്റ് എം.എ. ആസാദ് പദ്ധതി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ശ്രീദേവിഅമ്മയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ തോപ്പിൽ ഷിഹാബ്, രവീന്ദ്രൻ പിള്ള, സന്തോഷ്, രാജീവ് കള്ളേത്ത്, നൗഷാദ് ചിറ്റു മൂല, ഷെമീർ പാപ്പാംകുളങ്ങര എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി പാവുമ്പാ സുനിൽ സ്വാഗതവും ലൈബ്രേറിയൻ നീതു നന്ദിയും പറഞ്ഞു.