ആയിരം തെങ്ങിൽ പ്രതിഷേധം
Thursday 16 September 2021 12:14 AM IST
ഓച്ചിറ: ആയിരംതെങ്ങിൽ കടകൾ തീവെച്ച് നശിപ്പിച്ച കേസിൽ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസ് അലംഭാവം കാട്ടുന്നുവെന്നാരോപിച്ച് വ്യാപാരിവ്യവസായി ഏകോപനസമിതി ആയിരംതെങ്ങ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. യോഗം ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വലേൽ ശങ്കരൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജി. വാവച്ചൻ, ഗ്രാമപഞ്ചായത്തംഗം പ്രേമചന്ദ്രൻ, കോൺഗ്രസ് ആലപ്പാട് മണ്ഡലം പ്രസിഡന്റ് സജിൻബാബു, സി.പി.എം ആലപ്പാട് നോർത്ത് എൽ.സി സെക്രട്ടറി ജോഷി, മേഖലാ ജനറൽ സെക്രട്ടറി ആർ. രാജഗോപാൽ, മേഖലാ സെക്രട്ടറി ബാബിസ് വിജയൻ തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി സാജു സ്വാഗതം പറഞ്ഞു.