ശബരിമല നട ഇന്ന് തുറക്കും
Thursday 16 September 2021 12:41 AM IST
ശബരിമല : കന്നിമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകിട്ട് 5 ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി വി. കെ. ജയരാജ് പോറ്റി നടതുറന്ന് അയ്യപ്പസ്വാമിയെ ധ്യാനനിദ്ര യിൽ നിന്നുണർത്തി ശ്രീകോവിലിൽ ദീപംതെളിക്കും. ഇവിടെനിന്ന് പകരുന്ന ദീപം മാളികപ്പുറത്തും മറ്റ് ഉപദേവതാ ക്ഷേത്രങ്ങളിലും തെളിക്കും. കന്നി ഒന്നായ നാളെ മുതലാണ് ഭക്തർക്ക് പ്രവേശനം. പുലർച്ചെ മൂന്നുമണിയോടെ പമ്പയിൽ നിന്ന് തീർത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടും. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്കും രണ്ട് ഡോസ് കൊവിഡ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റോ, 48 മണിക്കൂറിനുള്ളിലുള്ള കൊവിഡ് ആർ.ടി.പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ ഉള്ളവർക്കാണ് ദർശാനാനുമതി. 17 മുതൽ നട അടയ്ക്കുന്ന 21 വരെ ഉദയാസ്തമനപൂജയും കളഭാഭിഷേകവും പടിപൂജയും ഉണ്ടാകും.