കാലവർഷം രണ്ടാഴ്‌ച കൂടി

Friday 17 September 2021 12:00 AM IST

തിരുവനന്തപുരം:സംസ്ഥാനത്ത് ഈ വർഷത്തെ കാലവർഷം രണ്ടാഴ്ചയ്ക്കകം വിടവാങ്ങുമെന്ന് റിപ്പോർട്ട്.അടുത്ത രണ്ടാഴ്ച കനത്ത മഴയ്ക്ക് സാദ്ധ്യതയില്ലെന്നാണ് വിലയിരുത്തൽ. ഔദ്യോഗികമായി കാലവർഷത്തിൽ മഴയുടെ അളവിൽ കുറവ് രേഖപ്പെടുത്തിയെങ്കിലും ലഭിക്കേണ്ട മഴ കാലവർഷത്തിന് തൊട്ട് മുന്നേ ലഭിച്ചു. ഈ കാലവർഷത്തിൽ ഇന്നലെ വരെ 1604.1 മില്ലി മീറ്റർ മഴ ലഭിച്ചു.

ഏപ്രിൽ മെയ് മാസത്തിലുണ്ടായ രണ്ട് ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ വേനൽ മഴ ശക്തമായി സംസ്ഥാനത്ത് പെയ്തിരുന്നു. ഇന്ന് ബംഗാൾ ഉൾക്കടലിൽ വീണ്ടുമൊരും ന്യൂനമർദ്ദത്തിന് സാദ്ധ്യയുണ്ട്. ഇത് കേരളത്തെ നേരിട്ട് ബാധിക്കിലെന്നാണ് വിലയിരുത്തുന്നത്

Advertisement
Advertisement