തൃക്കാക്കര മുനിസിപ്പൽ സെക്രട്ടറിയെ സ്ഥലം മാറ്റി

Friday 17 September 2021 12:12 AM IST

തൃക്കാക്കര: തൃക്കാക്കര മുനിസിപ്പൽ സെക്രട്ടറി എൻ.കെ. ഉണ്ണി​കൃഷ്ണനെ തൃശൂർ കോർപറേഷൻ ഇലക്ട്രിസിറ്റി വിഭാഗം അഡി. സെക്രട്ടറിയായി സ്ഥലം മാറ്റി. നഗരസഭയി​ലെ ഓണസമ്മാന വിവാദത്തെ തുടർന്നുള്ള സംഭവവി​കാസങ്ങളാണ് ഇതി​ന് പി​ന്നി​ലെന്ന് ആരോപണമുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പ് അഡി​ഷണൽ സെക്രട്ടറി​ രമണി​ മാത്യുവാണ് ഇന്നലെ ഉത്തരവി​റക്കി​യത്. മുൻ എൽ.ഡി.എഫ് ഭരണസമിതിയുടെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറി വിജിലൻസിന് പരാതി കൊടുത്തി​രുന്നു. എൽ.ഡി.എഫ് കൗൺ​സി​ലർമാർ നി​രവധി​ ആരോപണങ്ങൾ ഉന്നയി​ച്ച് സെക്രട്ടറി​ക്കെതി​രെയും സർക്കാരി​ന് പരാതി​ നൽകി​യി​രുന്നു.

Advertisement
Advertisement