ബോക്സിംഗ് താരം റോഹിന് അനുമോദനം

Friday 17 September 2021 12:39 AM IST
എൻ.കെ റോഹിന് ശ്രീജേഷ് ഊരത്ത് ഉപഹാരം നൽകുന്നു

കുറ്റ്യാടി: സംസ്ഥാന സീനിയർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടി ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അർഹനായ നാളോങ്കണ്ടി എൻ.കെ റോഹിനെ ബൂത്ത് കോൺഗ്രസ്‌ കമ്മിറ്റി അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉപഹാരം നൽകി. ബൂത്ത് പ്രസിഡന്റ് ഹാഷിം നമ്പാടൻ അദ്ധ്യക്ഷത വഹിച്ചു. അലി ബാപ്പറ്റ, എ.കെ വിജീഷ്, രവിനമ്പി യേലത്ത്, ഒ.പി സുഹൈൽ, വി.എം അനീഷ്, പി.കെ വിനോദൻ, ബാബു കമ്മന, ആരിഫ് കമ്മന, യു.കെ അജിത്ത്, വി.എം.വിജയൻ, ഹമീദ് വാഴയിൽ, എൻ.കെ ബാബു എന്നിവർ സംസാരിച്ചു.

Advertisement
Advertisement