മർകസിൽ മത്സ്യകൃഷി വിളവെടുപ്പിന് തുടക്കം

Friday 17 September 2021 12:48 AM IST
കാരന്തൂർ മർകസിലെ മത്സ്യകൃഷി വിളവെടുപ്പ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: കാരന്തൂർ മർകസു സഖാഫത്തി സുന്നിയ്യയിലെ മത്സ്യകൃഷി വിളവെടുപ്പിന് തുടക്കമായി. വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിന് സമീപം സ്ഥാപിച്ച വലിയ മത്സ്യക്കുളത്തിൽ നിന്ന് ഇരുന്നൂറ് കിലോയിലേറെ വിളവെടുപ്പാണ് ആദ്യഘട്ടത്തിൽ നടന്നത്. മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം നിർവഹിച്ചു. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി തങ്ങൾ ആദ്യവില്പന നടത്തി. മർകസ് ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസി, അഡ്വ.മുഹമ്മദ് ശരീഫ് (എ ജി എം), യൂസുഫ് ഹാജി, കെ. കെ അബൂബക്കർ ഹാജി, എ.കെ മൂസ ഹാജി, ലത്തീഫ് സഖാഫി, സി.പി ഉബൈദുല്ലാഹ് സഖാഫി, വി.എം റഷീദ് സഖാഫി, അബ്ദുൽ മഹ്‌മൂദ്, കെ.പി അബൂബക്കർ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement