എറണാകുളത്തപ്പന് താമരപ്പൂ മാല

Saturday 18 September 2021 12:28 AM IST

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളത്തപ്പന് 71 താമരപൂ മാല നൽകി. ക്ഷേത്രങ്ങളിൽ വഴിപാടുകളും പള്ളികളിൽ കുർബാനകളും നടത്തി. ബി.ജെ.പി ഓഫീസിൽ എക്സിബിഷൻ സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷണൻ ഉദ്ഘാടനം ചെയ്തു. മഹിളാ മോർച്ച പ്രധാമന്ത്രിക്ക് ആശംസാ കാർഡുകൾ അയച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേനകയിൽ മുസ്ലീം വനിതകളുടെ നേതൃത്വത്തിൽ ദുആ സമ്മേളനവും സംഘടിപ്പിച്ചു. കമ്മട്ടിപ്പാടം സ്നേഹഭവനിലെ കുട്ടികൾക്ക് മധുരപലഹാര വിതരണം നടത്തി. വൈകിട്ട് പാലാരിവട്ടത്ത് 71 ചിരാതുകൾ തെളിയിച്ചു. ചടങ്ങ് സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു.

Advertisement
Advertisement