എൽദോസിനും ബോംബ് ഭീഷണി
Friday 17 September 2021 10:50 PM IST
കൊച്ചി: പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്ക് മണ്ഡലത്തിലെ 'വെങ്ങോല ഐസിസ്' അംഗത്തിന്റേതെന്നെ് മലയാളത്തിലെഴുതിയ ഭീഷണിക്കത്ത്. കിറ്റെക്‌സ് കമ്പനിക്കെതിരെ പ്രവർത്തിച്ചാൽ ബോംബെറിഞ്ഞ് ശരിപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. പ്രാഥമികാന്വേഷണത്തിൽ മേൽവിലാസം വ്യാജമാണെന്ന് കണ്ടെത്തി. പി.ടി. തോമസിനെയും കത്തിൽ ആക്ഷേപിച്ചിട്ടുണ്ട്.പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് എൽദോസ് ഇന്നലെ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഈ മാസം ആദ്യം മേയർ എം.അനിൽകുമാറിന് താലിബാന്റേതെന്ന പേരിൽ ഭീഷണിക്കത്ത് ലഭിച്ചിരുന്നു.