ഓൺലൈൻ പരിശീലനം

Saturday 18 September 2021 12:07 AM IST

പത്തനംതിട്ട : ഭക്ഷ്യ ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ് ഡെവലപ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ അഗ്രോ ഇൻക്യൂബേഷൻ ഫോർ സസ്റ്റൈനബിൾ എന്റർപ്രണർഷിപ്പിന്റെ

(എ.ആർ.ഐ.എസ്.ഇ) രണ്ടാംഘട്ടമായ വിവിധ മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ പ്രോജക്ടുകൾ പരിചയപ്പെടുത്തുന്ന ഇമ്മെർഷൻ ട്രെയിനിംഗ് 28 ന് ഓൺലൈനിൽ നടത്തും. ചെറുകിട സംരംഭകർക്ക് ആരംഭിക്കാൻ കഴിയുന്ന മുട്ട അധിഷ്ഠിത ഉൽപന്നങ്ങളുടെ പ്രോജക്ടുകൾ പരിചയപ്പെടുത്തുന്ന സെഷൻ ആണ് സംഘടിപ്പിക്കുന്നത്. രജിസ്‌ട്രേഷനായി www.kied.info എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം. ഫോൺ : 7403180193, 7012376994.

Advertisement
Advertisement