ഏഷ്യൻ ഗ്രാനീറ്റോയുടെ റൈറ്റ്‌സ് ഇഷ്യൂ 23 മുതൽ
Saturday 18 September 2021 3:05 AM IST
കൊച്ചി: പ്രമുഖ ടൈൽസ് ബ്രാൻഡായ ഏഷ്യൻ ഗ്രാനീറ്റോയുടെ 224.65 കോടി രൂപയുടെ റൈറ്റ്‌സ് ഇഷ്യൂ (അകവാശ ഓഹരി വില്പന) സെപ്തംബർ 23 മുതൽ ഒക്‌ടോബർ ഏഴുവരെ നടക്കും. ഓഹരിക്ക് 100 രൂപ നിരക്കിലാണ് വില്പന. നിലവിലെ ഓഹരി വിലയായ 166 രൂപയ്ക്ക് 40 ശതമാനം ഇളവോടെയാണിത്. സമാഹരിക്കുന്ന തുക വായ്‌പകൾ വീട്ടാനും ബിസിനസ് വിപുലീകരണത്തിനും ഉപയോഗിക്കും.