അ‌ഡ്വ.കെ.ജി. അനിൽകുമാറിന് യു.എ.ഇ ഗോൾഡൻ വീസ

Saturday 18 September 2021 1:47 AM IST

ഇരിഞ്ഞാലക്കുട: പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ (എൻ.ബി.എഫ്.സി) ഐ.സി.എൽ ഫിൻകോർപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്‌ടറും ഇരിഞ്ഞാലക്കുട സ്വദേശിയുമായ അഡ്വ.കെ.ജി. അനിൽകുമാറിന് യു.എ.ഇയുടെ ഗോൾഡൻ വീസ. ബിസിനസ് എക്‌സലൻസ് വിഭാഗത്തിലെ ഗോൾഡൻ വീസ സ്വന്തമാക്കുന്ന ആദ്യ ബിസിനസുകാരനാണ് കെ.ജി. അനിൽകുമാർ.

യു.എ.ഇയിൽ ഐ.സി.എൽ ഗ്രൂപ്പിന്റെ സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ അംഗീകാരമായാണ് അദ്ദേഹത്തിന് ഗോൾഡൻ വീസ ലഭിച്ചത്. ഈ അവസരം ഉപയോഗപ്പെടുത്തി ഇന്ത്യയ്ക്ക് പുറത്തുള്ള ഉപഭോക്താക്കളിലേക്ക് ഐ.സി.എൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അഡ്വ.കെ.ജി. അനിൽകുമാർ പറഞ്ഞു.

കേരളത്തിന് പുറമേ തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഒഡീഷ, മിഡിൽ ഈസ്‌റ്റ് എന്നിവിടങ്ങളിലായി 200ലേറെ ശാഖകൾ ഐ.സി.എല്ലിനുണ്ട്. സ്വർണപ്പണയ വായ്‌പ, ഹയർ പർച്ചേസ് ലോൺ, മണി ട്രാൻസ്‌ഫർ, ഫോറക്‌സ്, ട്രാവൽ ആൻഡ് ടൂറിസം, ബിസിനസ് ലോൺസ് തുടങ്ങിയ സേവനങ്ങളാണ് വാഗ്‌ദാനം ചെയ്യുന്നത്.