സ്വർണവിലയിൽ കനത്ത ഇടിവ്

Saturday 18 September 2021 3:23 AM IST

 പവന് 480 രൂപയും ഗ്രാമിന് 60 രൂപയും കുറഞ്ഞു

 ഒരുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞവില

കൊ​ച്ചി​:​ ​ആ​ഭ​ര​ണ​പ്രേ​മി​ക​ൾ​ക്ക് ​ആ​ശ്വാ​സം​പ​ക​ർ​ന്ന് ​സം​സ്ഥാ​ന​ത്ത് ​സ്വ​ർ​ണ​വി​ല​ ​ഇ​ന്ന​ലെ​ ​പ​വ​ന് 480​ ​രൂ​പ​ ​കു​റ​ഞ്ഞ് ​ഒ​രു​മാ​സ​ത്തെ​ ​താ​ഴ്‌​ച​യാ​യ​ 34,720​ ​രൂ​പ​യി​ലെ​ത്തി.​ 60​ ​രൂ​പ​ ​കു​റ​ഞ്ഞ് 4,340​ ​രൂ​പ​യാ​ണ് ​ഗ്രാം​ ​വി​ല.​ ​ഈ​മാ​സ​ത്തെ​ ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​വി​ല​യാ​യ​ 35,600​ ​രൂ​പ​യി​ൽ​ ​(​സെ​പ്‌​തം​ബ​ർ​ 4​-6​)​ ​നി​ന്ന് ​ഇ​തു​വ​രെ​ ​പ​വ​ന് 880​ ​രൂ​പ​യും​ 4,450​ ​രൂ​പ​യി​ൽ​ ​നി​ന്ന് ​ഗ്രാ​മി​ന് 110​ ​രൂ​പ​യും​ ​കു​റ​ഞ്ഞു.
രാ​ജ്യാ​ന്ത​ര​വി​ല​ ​ഔ​ൺ​സി​ന് ​ക​ഴി​ഞ്ഞ​വാ​രം​ 1,803​ ​ഡോ​ള​റാ​യി​രു​ന്ന​ത് ​ഇ​ന്ന​ലെ​ 1,751​ ​ഡോ​ള​റി​ലെ​ത്തി.​ ​ഇ​ന്ത്യ​യി​ൽ​ ​ദേ​ശീ​യ​വി​ല​ ​പ​ത്തു​ഗ്രാ​മി​ന് 550​ ​രൂ​പ​ ​കു​റ​ഞ്ഞ് 46,780​ ​രൂ​പ​യാ​യി. മറ്റു കറൻസികൾക്ക് എതിരെ ഡോളർ ശക്തമായതും ഓഹരി വിപണികൾ കാഴ്‌ചവയ്ക്കുന്ന മുന്നേറ്റവുമാണ് സ്വർണവില ഇടിവിന് പ്രധാന കാരണങ്ങൾ.

പൊന്നിന് എന്ത് നൽകണം?

ഗ്രാം വില 4,340 രൂപയാണ്. ഇതിനൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി., കുറഞ്ഞത് അഞ്ചു ശതമാനം പണിക്കൂലി എന്നിവ ചേരുമ്പോൾ 4,700 രൂപയെങ്കിലും നൽകണം. നികുതിയടക്കം പവൻ വില മിനിമം 37,500 രൂപയാകും.

വിലയിറക്കത്തിന് പിന്നിൽ

 അമേരിക്കയിൽ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ട പശ്ചാത്തലത്തിൽ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് കാൽ ശതമാനത്തിൽ നിന്ന് അരശതമാനമായി വർദ്ധിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്.

 ഇതുമൂലം ഡോളർ ശക്തമായതാണ് സ്വർണത്തിന് വിലത്തകർച്ച സൃഷ്‌ടിക്കുന്നത്.

 ഓഹരി വിപണികൾ റെക്കാഡ് ഉയരത്തിലെത്തിയതിനാൽ നിക്ഷേപകർ സ്വർണത്തിൽ നിന്ന് പിന്മാറുന്നതും വിലിയിടിവുണ്ടാക്കുന്നു.

₹7,280

കഴിഞ്ഞവർഷം ആഗസ്‌റ്റ് ഏഴിലെ 42,000 രൂപയാണ് പവന്റെ റെക്കാഡ് ഉയരം. അന്ന് ഗ്രാമിന് 5,250 രൂപ. തുടർന്ന് ഇതുവരെ പവന് 7,280 രൂപയും ഗ്രാമിന് 910 രൂപയും കുറഞ്ഞു.

Advertisement
Advertisement