അ​ഖി​ല​ ​കേ​ര​ള​ ​വി​ശ്വ​ക​ർ​മ്മ​ ​മ​ഹാ​സ​ഭ​ ​

Saturday 18 September 2021 1:34 AM IST

കൊല്ലം: അഖില കേരള വിശ്വകർമ്മ മഹാസഭ കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിശ്വകർമ്മ ദിനാചരണ സമ്മേളനം ഡയറക്ടർ ബോർഡ് അംഗം അഡ്വ.പി.രാഘുനാഥൻ ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി വി.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ടി.കെ.സോമശേഖരൻ മുഖ്യപ്രഭാഷണം നടത്തി. ബോർഡ് അംഗങ്ങളായ എൻ.ശിവദാസൻ ആചാരി, എസ്.ബാബു, കറവൂർ കണ്ണൻ, ഗോപിനാഥൻ ആചാരി, വേണു കുന്നത്തൂർ, കൈതക്കുഴി സത്യശീലൻ, പി. വിജയബാബു, ആറ്റൂർ ശരത് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. കെ. ശിവശങ്കരൻ സ്വാഗതവും വെള്ളിമൺ സുകുമാരൻ നന്ദിയും പറഞ്ഞു.