അരമണിക്കൂർ ഇടവേളയിൽ എൺപത്തിനാലുകാരിയ്ക്ക് നൽകിയത് രണ്ട് ഡോസ് കൊവിഡ് വാക്‌സിൻ
Saturday 18 September 2021 7:23 AM IST
ആലുവ: വയോധികയ്ക്ക് അരമണിക്കൂർ ഇടവേളയിൽ രണ്ട് ഡോസ് കൊവിഡ് വാക്‌സിൻ എടുത്തതായി ആരോപണം. സൗത്ത് വെള്ളരപ്പിള്ളി സ്വദേശിനി തണ്ടമ്മ പാപ്പുവിനാണ് രണ്ട് ഡോസ് നൽകിയത്.എൺപത്തിനാലുകാരിയായ തണ്ടമ്മയ്ക്ക് നിലവിൽ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല.
കഴിഞ്ഞ ദിവസം രാവിലെയാണ് തണ്ടമ്മ മകനൊപ്പം വാക്‌സിനെടുക്കാൻ ആലുവ ശ്രീമൂലനഗരം സർക്കാർ ആശുപത്രിയിൽ പോയത്.അരമണിക്കൂറിനിടെ രണ്ട് ഡോസ് നൽകുകയായിരുന്നു. തുടർന്ന് ഒരുമണിക്കൂർ നിരീക്ഷണത്തിലിരുത്തിയ ശേഷം തണ്ടമ്മയെ വീട്ടിലേക്ക് വിടുകയും ചെയ്തു.
ആശയക്കുഴപ്പമാണ് രണ്ടാമത്തെ വാക്‌സിനെടുക്കാൻ കാരണമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.