പെട്രോളും ഡീസലും ജി എസ് ടിയിൽ വന്നാലും ജനത്തിന് ഗുണം കിട്ടില്ല, കേന്ദ്രം സെസ് കുറയ്ക്കാതെ വില കുറയില്ലെന്ന് കെ എൻ ബാലഗോപാൽ

Saturday 18 September 2021 11:32 AM IST

തിരുവനന്തപുരം: പെട്രോളും ഡീസലും ജി എസ് ടിയിൽ വന്നാലും പൊതുജനത്തിന് ഗുണം കിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പെട്രോൾ, ഡീസൽ വില കുറയുമെന്ന ധാരണ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രം സെസ് കുറയ്ക്കുകയാണ് പരിഹാരമെന്നും മന്ത്രി പറഞ്ഞു. മോദി സർക്കാരിന്റേത്‌ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്നും കെ എൻ ബാലഗോപാൽ വിമർശിച്ചു. നിലവിലെ നികുതിയുടെ പകുതി കേന്ദ്രത്തിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ ചേർന്ന ജി എസ് ടി യോഗത്തിൽ കേരളത്തിന്റെ നിലപാട് ശക്തമായി അവതരിപ്പിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. മിക്ക സംസ്ഥാനങ്ങളും ജി എസ് ടി പരിധിയിൽ കൊണ്ടുവരുന്നതിനെ എതിർത്തു.കേരളമടക്കം സംസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്ന് പെട്രോളും ഡീസലും ഇപ്പോൾ ജിഎസ്ടി പരിധിയിൽ കൊണ്ടുവരേണ്ടതില്ലെന്ന് തീരുമാനിച്ചതായി പത്രസമ്മേളനത്തിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ നേരത്തെ പറഞ്ഞിരുന്നു.

Advertisement
Advertisement