ഉല്ലാസ് എം. പിള്ളക്കും റഹീമ റഹ്മാനും ഒന്നാം റാങ്ക്‌

Sunday 19 September 2021 12:46 AM IST

കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്)യുടെ എം.എസ്‌സി ഫിസിക്കൽ ഓഷ്യനോഗ്രഫി അവസാനവർഷ പരീക്ഷയിൽ ഉല്ലാസ് എം. പിള്ള, റഹീമ റഹ്മാൻ എന്നിവർ ഒന്നാം റാങ്ക് പങ്കിട്ടു. ശില്പ മരിയ തമ്പാൻ രണ്ടും പി.പി. ദേവികൃഷ്ണ മൂന്നും റാങ്ക് നേടി. കൊല്ലം വലിയപാടം കല്ലുംപുറത്ത് വീട്ടിൽ മോഹനൻ പിള്ളയുടെയും രാഗിണിയുടെയും മകനാണ് ഉല്ലാസ്. തിരുവനന്തപുരം ബീമാപള്ളി റംല മൻസിലിൽ അബ്ദുൾ റഹിമിന്റെയും റംല ബീവിയുടെയും മകളാണ് റഹീമ. കോട്ടയം അമയന്നൂർ തമ്പാൻ പി. ഐപ്പിന്റെയും ജെസിയുടെയും മകളാണ് ശില്പ. മാള പള്ളിപ്പുറം പാരിജാതം വീട്ടിൽ പി.സി.പത്മകുമാറിന്റെയും ഷീബയുടെയും മകളാണ് ദേവികൃഷ്ണ.