22 വരെ വടക്കൻ ജില്ലകളിൽ മഴ
Sunday 19 September 2021 12:56 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് 22 വരെ വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാദ്ധ്യത. മദ്ധ്യ ജില്ലകളിൽ ഇടത്തരം മഴ ലഭിക്കും. തെക്കൻ ജില്ലകളിൽ മഴ പൊതുവേ കുറവായിരിക്കും. കടലിൽ കാറ്റിന് സാദ്ധ്യതയുണ്ടെങ്കിലും മത്സ്യബന്ധനത്തിന് തടസമില്ല.