നുവാൽസിൽ ഗെയ്മിഫിക്കേഷൻ

Sunday 19 September 2021 12:15 AM IST

കൊച്ചി: സമൂഹമാദ്ധ്യമങ്ങൾ വ്യാപകമായതോടെ നീണ്ട പ്രഭാഷണങ്ങളിൽ വിദ്യാർത്ഥികൾ ശ്രദ്ധപതിപ്പിക്കുകയില്ലെന്നും ഗെയ്മിഫിക്കേഷൻ പോലെയുള്ള നൂതനബോധന തന്ത്രത്തിലൂടെ ക്ലാസ് മുറികളിലെ പാഠ്യപദ്ധതി പരിഷ്കരിക്കണമെന്നും അസാം ദേശീയ നിയമ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. വി.കെ. അഹുജ പറഞ്ഞു. കൊച്ചി നുവാൽസിൽ നടപ്പിലാക്കിയ നൈപുണ്യാധിഷ്ഠിത പഠനരീതിയുടെ ഭാഗമായി നിയമ പഠനത്തിന് ഡിജിറ്റൽ ഗെയിംസ് ഉപയോഗിക്കുന്ന ഗെയ്മിഫിക്കേഷനിൽ അദ്ധ്യാപകർക്കുള്ള ദ്വദിന പരിശീലനക്കളരി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. ഡോ. കെ. സി. സണ്ണി അദ്ധ്യക്ഷത വഹിച്ചു. നുവാൽസിലെ പ്രൊഫസർ ഡോ. മിനി എസ്., ഡോ. അപർണ ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement