മാതൃ-ശിശു കേന്ദ്രത്തിൽ മുലപ്പാൽ ബാങ്ക് ആരംഭിച്ചു

Sunday 19 September 2021 12:02 AM IST

കോഴിക്കോട്: മലബാറിലെ ആദ്യ മുലപ്പാൽ ബാങ്ക് മെഡിക്കൽ കോളേജ് മാതൃ-ശിശു കേന്ദ്രത്തിൽ ആരംഭിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് ഡി.എം.ഇ. ഡോ.തോമസ് മാത്യു, മേയർ ബീനാ ഫിലിപ്പ്, എം.കെ.രാഘവൻ എം.പി., കൗൺസിലർ കെ.മോഹനൻ, സ്‌റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ.രത്തൻ ഖേൽക്കർ, കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി, പ്രിൻസിപ്പൽ ഡോ.വി.ആർ.രാജേന്ദ്രൻ, ചൈൽഡ് ഹെൽത്ത് സംസ്ഥാന നോഡൽ ഓഫീസർ ഡോ.എം.ശ്രീഹരി തുടങ്ങിയവർ പ്രസംഗിച്ചു. പല കാരണങ്ങളാൽ കുഞ്ഞിനെ മുലയൂട്ടാൻ സാധിക്കാത്ത അമ്മമാർക്ക് മുലപ്പാൽ ബാങ്കിലേക്ക് ദാനം ചെയ്യാം. സ്വയം സന്നദ്ധരായി വരുന്നവർക്കും സൗകര്യമുണ്ട്.

Advertisement
Advertisement