ഐ.ടി വിർച്വൽ ജോബ് ഫെയർ
Sunday 19 September 2021 3:28 AM IST
തിരുവനന്തപുരം: കേരളത്തിലെ ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സൗജന്യ വിർച്വൽ ജോബ് ഫെയർ നടത്തുന്നു. jobs.prathidhwani.org എന്ന ലിങ്കിലൂടെ 21 വരെ രജിസ്‌റ്റർ ചെയ്യാം. ഡെവോപ്‌സ്, എൻജിനീയർ, ആർക്കിടെക്ട്, ഓട്ടോമേഷൻ ടെസ്റ്റിംഗ്, ബിഗ് ഡേറ്റ, ഡി.ബി ഡെവലപ്പർ, ഫുൾസ്റ്റാക്ക് ഡെവലപ്പർ, യു.എക്‌സ് ഡിസൈനർ, ജാവ, ഡോട്ട്‌നെറ്റ്, പൈത്തൺ, ബിസിനസ് അനലിസ്‌റ്റ്, കൺസൾട്ടന്റ്, സെയിൽസ് എക്‌സിക്യൂട്ടീവ്, ടെക്‌നിക്കൽ റൈറ്റർ തുടങ്ങിയ ഒഴിവുകളിലേക്കാണ് അവസരങ്ങൾ. ഇന്റർവ്യൂ 22 മുതൽ 30 വരെ.