ആദ്യപുസ്തകം ലീലാവതിയുടെ വക

Sunday 19 September 2021 12:32 AM IST

കൊച്ചി: എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ഒരുക്കുന്ന ലൈബ്രറിയിലേക്കുള്ള ആദ്യപുസ്തകം ഡോക്ടർ എം. ലീലാവതിയിൽ നിന്നും കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ, വർക്കിംഗ് പ്രസിഡന്റ് പി.ടി. തോമസ് എം.എൽ.എ, ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഹൈബി ഈഡൻ എം.പി., കെ.പി.സി.സി. നിർവാഹകസമിതി അംഗം ജമാൽ മണക്കാടൻ എന്നിവരും സന്നിഹിതരായിരുന്നു. മഹാരാജാസ് കോളേജിലെ പൂർവ വിദ്യാർത്ഥിയായിരുന്ന ഷിയാസിനോട് അവിടുത്തെ ഓർമകൾ പങ്കുവച്ചുകൊണ്ടാണ് ടീച്ചർ തന്നെ എഴുതിയ 'നല്ലെഴുത്ത് ' എന്ന പുസ്തകത്തിന്റെ മൂന്ന് പ്രതികൾ കൈമാറിയത്. ഡി.സി.സി.യുടെ മാതൃകാപരമായ ഈ ഉദ്യമത്തിന് അവർ നന്മകൾ ആശംസിക്കുകയും ചെയ്തു.

Advertisement
Advertisement