ആഹ്ളാദകരമായ അന്തരീക്ഷം സ്കൂളുകളിൽ ഒരുക്കണം: മുഖ്യമന്ത്രി

Sunday 19 September 2021 12:00 AM IST

തിരുവനന്തപുരം: ഏറെ നാളുകൾക്ക് ശേഷം സ്‌കൂൾ തുറക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് ആഹ്ലാദകരമായ അന്തരീക്ഷം ഒരുക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു.

വിദ്യാകിരണം സംസ്ഥാന മിഷന്റെ ആദ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കൊവിഡാനന്തര വിദ്യാഭ്യാസം എങ്ങനെയാകണമെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ വേണം. കുട്ടികൾ നേരിടുന്ന സാമൂഹ്യ-മാനസിക-അക്കാഡമിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഇടപെടലുകളാണ് വേണ്ടത്. കുട്ടികൾക്ക് അദ്ധ്യാപകരോട് അപരിചിതത്വം തോന്നരുത്.

ദീർഘകാലം വീട്ടിൽ ചെലവഴിച്ച കുട്ടികളെ അടുത്തറിയുകയും അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് വികസിപ്പിക്കുകയും ചെയ്യണം. ഓൺലൈൻ പഠനത്തിലെ പോരായ്മകൾ പരിഹരിക്കണം. അദ്ധ്യാപകരുടെ പ്രൊഫഷണലിസം വർദ്ധിപ്പിക്കാൻ പരിശീലനം നൽകണം. അക്കാഡമിക് മാസ്റ്റർ പ്ലാൻ തുടരുന്നതോടൊപ്പം ജില്ലകളിൽ റിസോഴ്സ് ടീം രൂപീകരിക്കണം. ദേശീയതലത്തിൽ പ്രാവീണ്യമുള്ള വിദഗ്ദ്ധരെ പരിശീലനത്തിന്റെ ഭാഗമായി അണിനിരത്തണം.

ക്ലാസ് മുറികളെ ഡിജിറ്റൽ സൗഹൃദമാക്കാൻ വിപുലമായ പദ്ധതികൾ വേണം. 1015 കുട്ടികൾക്ക് ഒരു മെന്റർ എന്ന നിലയിൽ ഓരോ അദ്ധ്യാപകരെ നിശ്ചയിക്കണം. എല്ലാ മിഷനുകളുടെയും വിവിധ വകുപ്പുകളുടെയും പദ്ധതികൾ വിദ്യാകിരണം പദ്ധതികളുമായി സംയോജിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ വി.ശിവൻകുട്ടി, ഡോ. ആർ.ബിന്ദു, കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, തദ്ദേശസ്വയംഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറി രാജേഷ് സിംഗ്, പ്ലാനിംഗ് സെക്രട്ടറി ടിക്കാറാം മീണ, ഐ.ടി പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, പൊതുവിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഡയറക്ടർ കെ. ജീവൻബാബു, നവകേരളം കർമ്മ പദ്ധതി കോ-ഓർഡിനേറ്റർ ടി.എൻ. സീമ തുടങ്ങിയവർ പങ്കെടുത്തു.

പ്ര​തി​വാ​ര​ ​റേ​ഷ്യോ​ 10​ൽ​കൂ​ടി​യ​ ​വാ​ർ​ഡു​ക​ളി​ൽ​ ​ലോ​ക്ഡൗൺ

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ര​തി​വാ​ര​ ​ഇ​ൻ​ഫ​ക്ഷ​ൻ​ ​റേ​ഷ്യോ​ 10​ൽ​ ​കൂ​ടു​ത​ലു​ള്ള​ ​വാ​ർ​ഡു​ക​ളി​ൽ​ ​ലോ​ക്ഡൗ​ൺ​ ​ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​കൊ​വി​ഡ് ​അ​വ​ലോ​ക​ന​ ​യോ​ഗ​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​നി​ല​വി​ൽ​ ​ഇ​ത് 8​ ​ശ​ത​മാ​ന​മാ​ണ്.​ ​സം​സ്ഥാ​ന​ത്തെ​ ​ആ​ദ്യ​ ​ഡോ​സ് ​വാ​ക്സി​നേ​ഷ​ൻ​ ​നി​ര​ക്ക് 90​ ​ശ​ത​മാ​ന​ത്തി​ൽ​ ​എ​ത്തു​ന്ന​തി​നാ​ൽ​ ​സ്വ​കാ​ര്യ​ ​ലാ​ബു​ക​ളി​ലെ​ ​ആ​ന്റി​ജ​ൻ​ ​പ​രി​ശോ​ധ​ന​ ​നി​റു​ത്ത​ലാ​ക്കും.​ ​സ​ർ​ക്കാ​ർ,​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​അ​ടി​യ​ന്ത​ര​ ​ഘ​ട്ട​ങ്ങ​ളി​ൽ​ ​ഡോ​ക്ട​റു​ടെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​മാ​ത്ര​മാ​വും​ ​ആ​ന്റി​ജ​ൻ​ ​പ​രി​ശോ​ധ​ന.​ 65​ ​വ​യ​സി​നു​ ​മു​ക​ളി​ലു​ള്ള​വ​രെ​ ​ക​ണ്ടെ​ത്തി​ ​വാ​ക്സി​നേ​ഷ​ൻ​ ​ന​ൽ​കാ​ൻ​ ​പ്ര​ത്യേ​ക​ ​ഡ്രൈ​വ് ​ന​ട​ത്തും.​ ​വാ​ക്സി​നേ​ഷ​ൻ​ ​സ്വീ​ക​രി​ക്കാ​ത്ത​വ​രി​ലാ​ണ് ​മ​ര​ണ​നി​ര​ക്ക് ​കൂ​ടു​ത​ലെ​ന്ന​തി​നാ​ൽ​ ​ബോ​ധ​വ​ത്ക​ര​ണ​ ​ന​ട​പ​ടി​ക​ൾ​ ​ശ​ക്ത​മാ​ക്കും.
ജി​ല്ല​ക​ളി​ൽ​ ​നി​ല​വി​ൽ​ ​ന​ട​ത്തു​ന്ന​ ​സ​മ്പ​ർ​ക്കാ​ന്വേ​ഷ​ണ​ത്തി​ന്റെ​ ​മൂ​ന്നോ​ ​നാ​ലോ​ ​ഇ​ര​ട്ടി​ ​ഇ​നി​ ​മു​ത​ൽ​ ​ന​ട​ത്ത​ണം.​ ​ആ​ർ.​ആ​ർ.​ടി.​ക​ൾ,​ ​അ​യ​ൽ​പ​ക്ക​ ​സ​മി​തി​ക​ൾ​ ​എ​ന്നി​വ​രെ​ ​ഉ​പ​യോ​ഗി​ച്ച് ​സ​മ്പ​ർ​ക്ക​വി​ല​ക്ക് ​ഉ​റ​പ്പാ​ക്ക​ണം.​ ​രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​ർ​ ​ടെ​സ്റ്റിം​ഗ് ​ന​ട​ത്തു​ന്നി​ല്ലെ​ന്ന് ​ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

Advertisement
Advertisement