സംസ്ഥാനത്ത് ആദ്യ ഡോസ് നേടിയവർ 88.94 %, രണ്ടാം ഡോസ് 36.67 %

Sunday 19 September 2021 12:00 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ആദ്യഡോസ് കൊവിഡ് വാക്‌സിൻ എടുത്തവർ 88.94ശതമാനമായും (2,37,55,055) രണ്ടാം ഡോസ് വാക്സിനേഷൻ 36.67 ശതമാനമായും (97,94,792) ഉയർന്നു. വാക്‌സിൻ എടുക്കേണ്ടവരുടെ ജനസംഖ്യ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കി നിശ്ചയിച്ചതിനെ തുടർന്നാണിത്. നേരത്തെ 2021ലെ ടാർജറ്റ് പോപ്പുലേഷനനുസരിച്ച് 2.87 കോടി ജനങ്ങൾക്കാണ് വാക്‌സിൻ നൽകേണ്ടതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നത്. എന്നാൽ, പുതുക്കിയ എസ്റ്റിമേറ്റ് ജനസംഖ്യ പ്രകാരം അത് 2,67,09,000 ആയി കുറഞ്ഞു. ഇത് പ്രകാരം 18നും 44 വയസിനും ഇടയിലുള്ള ജനസംഖ്യ 1,39,26,000 ആയും 45നും 59നും ഇടയ്ക്കുള്ള ജനസംഖ്യ 69,30,000 ആയും 60 വയസിന് മുകളിൽ 58,53,000 ആയും മാറി. ഇതോടെ സംസ്ഥാനത്തെ വാക്‌സിനേഷൻ ലക്ഷ്യത്തോടടുക്കുന്നതായി മന്ത്രി വീണാ ജോർജ് അറിയിച്ചു.

ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 3,35,49,847 ഡോസ് വാക്സിനാണ് നൽകാനായത്. അതായത് ഈ എസ്റ്റിമേറ്റ് ജനസംഖ്യ പ്രകാരം ഇനി 29 ലക്ഷത്തോളം പേർക്ക് മാത്രമേ സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിൻ നൽകാനുള്ളൂ. കൊവിഡ് ബാധിച്ചവർക്ക് വാക്‌സിനെടുക്കാൻ മൂന്നു മാസം കഴിയേണ്ടതിനാൽ ആദ്യഡോസ് വാക്സിൻ എടുക്കാൻ ബാക്കിയുള്ളത് കുറച്ച് പേർ മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി.

 കൂടുതൽ വാക്‌സിനെത്തി

സംസ്ഥാനത്തിന് 9,79,370 ഡോസ് വാക്‌സിൻ കൂടി ലഭ്യമായി. തിരുവനന്തപുരം 3,31,610, എറണാകുളം 3,85,540, കോഴിക്കോട് 2,62,220 എന്നിങ്ങനെയാണ് വാക്‌സിൻ ലഭ്യമായത്. വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് കുറവാണെന്ന് അധികൃതർ അറിയിച്ചു.

19,325​ ​രോ​ഗി​ക​ൾ,​ 15.96​%​ ​ടി.​പി.​ആർ

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സം​സ്ഥാ​ന​ത്ത് ​ക​ഴി​ഞ്ഞ​ 24​മ​ണി​ക്കൂ​റി​നി​ടെ​ 19,325​ ​പേ​ർ​ ​കൂ​ടി​ ​കൊ​വി​ഡ് ​ബാ​ധി​ത​രാ​യി.​ 1,21,070​സാ​മ്പി​ളു​ക​ളാ​ണ് ​പ​രി​ശോ​ധി​ച്ച​ത്.​ 15.96​ശ​ത​മാ​ന​മാ​ണ് ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക്.​ 143​ ​മ​ര​ണ​ങ്ങ​ളും​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ ​ഇ​ന്ന​ലെ​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ​ 18,114​പേ​ർ​ ​സ​മ്പ​ർ​ക്ക​രോ​ഗി​ക​ളാ​ണ്.​ 1038​ ​പേ​രു​ടെ​ ​ഉ​റ​വി​ടം​ ​വ്യ​ക്ത​മ​ല്ല.​ 96​പേ​രാ​ണ് ​സം​സ്ഥാ​ന​ത്തി​ന് ​പു​റ​ത്ത് ​നി​ന്നും​ ​വ​ന്ന​വ​ർ.​ 77​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​രും​ ​രോ​ഗ​ബാ​ധി​ത​രാ​യി.
27,266​ ​പേ​ർ​ ​രോ​ഗ​മു​ക്തി​ ​നേ​ടി.

​നേ​രി​യ​ ​ശ​മ​നം
ഇ​ന്ന​ലെ​ ​രോ​ഗ​വ്യാ​പ​ന​ത്തി​ൽ​ ​നേ​രി​യ​ ​ശ​മ​ന​മു​ണ്ടാ​യി.​ ​എ​റ​ണാ​കു​ളം​ 2626,​ ​തൃ​ശൂ​ർ​ 2329,​ ​കോ​ഴി​ക്കോ​ട് 2188,​ ​തി​രു​വ​ന​ന്ത​പു​രം​ 2050,​ ​പാ​ല​ക്കാ​ട് 1775,​ ​മ​ല​പ്പു​റം​ 1596,​ ​കൊ​ല്ലം​ 1342,​ ​ക​ണ്ണൂ​ർ​ 1119,​ ​കോ​ട്ട​യം​ 1013,​ ​ആ​ല​പ്പു​ഴ​ 933,​ ​പ​ത്ത​നം​തി​ട്ട​ 831,​ ​ഇ​ടു​ക്കി​ 708,​ ​വ​യ​നാ​ട് 452,​ ​കാ​സ​ർ​കോ​ട് 363​ ​എ​ന്നി​ങ്ങ​നേ​യാ​ണ് ​ജി​ല്ല​ക​ളി​ലെ​ ​സ്ഥി​തി.


​ആ​കെ​രോ​ഗി​ക​ൾ​ 44,88,813

​ചി​കി​ത്സ​യി​ലു​ള്ള​വ​ർ​ 1,80,842

​രോ​ഗ​മു​ക്ത​ർ​ 42,83,963

​നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ​ 5,28,083

​ ​ആ​കെ​ ​മ​ര​ണം​ 23,439

Advertisement
Advertisement