സപ്ലൈകോയിൽ 'ഛോട്ടു" ഗ്യാസ് സിലിണ്ടർ

Sunday 19 September 2021 3:45 AM IST

കൊച്ചി: സപ്ലൈകോ സൂപ്പർമാർക്കറ്റുകളിൽ ഇന്ത്യൻ ഓയിലിന്റെ അഞ്ചുകിലോ ഗ്യാസ് സിലിണ്ടർ 'ഛോട്ടു'വിന്റെ വിതരണം ആരംഭിച്ചു. ഗാന്ധിനഗർ ഹൈപ്പർ മാർക്കറ്റ്, പനമ്പിള്ളി നഗർ സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ വില്പന തുടങ്ങിയതായി ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ പി.എം.അലി അസ്ഗർ പാഷ പറഞ്ഞു.