ഗ്രാന്ഥശാല വാർഷിക ഗ്രാന്റ്

Sunday 19 September 2021 1:01 AM IST

കൊല്ലം : ജില്ലയിലെ അംഗ ഗ്രന്ഥശാലകളുടെ 2021 - 22 വർഷത്തെ ഗ്രാന്റിനുള്ള അപേക്ഷകൾ kslc.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: സെപ്തംബർ 20. വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുളള മൊബൈൽ നമ്പർ ഉപയോഗിച്ചാണ് ലോഗിൻ ചെയ്യേണ്ടത്. അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് അതത് താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ, സെക്രട്ടറി ഡി. സുകേശൻ എന്നിവർ അറിയിച്ചു.

Advertisement
Advertisement