ഐപിഎല്ലിൽ വീണ്ടും ധോണി മാജിക്,​ മുംബയെ എറിഞ്ഞൊതുക്കി,​ ചെന്നൈയ്ക്ക് 20 റൺസ് വിജയം

Sunday 19 September 2021 8:32 PM IST

ദുബായ്: മുംബയുടെ ബാറ്റിംഗ് നിരയെ എറിഞ്ഞൊക്കിയ ചെന്നൈ സൂപ്പർ കിംഗ്‌സിന് ഐ.പി.എൽ രണ്ടാംഘട്ടത്തിലെ ആദ്യമത്സരത്തിൽ വിജയം . ആവേശകരമായ മത്സരത്തിൽ 20 റൺസിനാണ് ചെന്നൈയുടെ വിജയം. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈ തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം റിതുരാജ് ഗെയ്‌ക്ക്‌വാദിന്റെ മികവിൽ നിശ്ചിത 20 ഓവറിൽ നേടിയത് ആറു വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് നേടിയിരുന്നു. . മുംബൈയുടെ മറുപടി 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 136 റൺസിൽ അവസാനിച്ചു. അർദ്ധ സെഞ്ചുറി നേടിയ സൗരഭ് തിവാരിയാണ് മുംബൈയുടെ ടോപ് സ്കോറർ. . 40 പന്തുകള് നേരിട്ട തിവാരി അഞ്ചു ഫോറുകള് സഹിതം 50 റണ്സെടുത്ത് പുറത്താകാതെ നിന്നു. ഈ വിജയത്തോടെ എട്ടു കളികളിൽ നിന്ന് ആറു വിജയങ്ങളോടെ 12 പോയിന്റുമായി ചെന്നൈ ഒന്നാം സ്ഥാനത്തേക്ക് കയറി. എട്ടു കളികളിൽ നിന്ന് ആറു വിജയങ്ങൾ സഹിതം 12 പോയിന്റുള്ള ഡൽഹി നെറ്റ് റൺറേറ്റിൽ പിന്നിലായതോടെ രണ്ടാമതായി. മുംബൈ എട്ടു പോയിന്റുമായി നാലാം സ്ഥാനത്ത് തുടരുന്നു.

ഗെയ്ക്ക് വാദിന്റെയും അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഡെയിന്‍ ബ്രാവോയുടെയും (എട്ട് പന്തില്‍ 23 റണ്‍സ്) മികവിലാണ് ചെന്നൈ ഭേദപ്പെട്ട നിലയിലേക്കെത്തിയത്. . ആദ്യ 6 ഓവറിനുള്ളില്‍ നാല്‌ വിക്കറ്റ് നഷ്ടമായ ചെന്നൈയെ ഗെയ്ക്ക് വാദ്-ജഡേജ സഖ്യമാണ് കരകയറ്റിയത്. . ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 81 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. .

ആദ്യ മൂന്ന് ഓവറിനുള്ളില്‍ മൂന്ന് വിക്കറ്റുകളാണ് ചെന്നൈയ്ക്ക് നഷ്ടമായത്. മൂന്നാമനായി ക്രീസിലെത്തിയ അമ്പാട്ടി റായിഡുവിന് ആദം മില്‍നെയുടെ പന്ത് കൈയില്‍ കൊണ്ട് തുടക്കത്തില്‍ തന്നെ പവലിയനിലേക്ക് മടങ്ങേണ്ടി വന്നതും അവര്‍ക്ക് മറ്റൊരു തിരിച്ചടിയായി മാറുകയും ചെയ്തു.ഒന്നാം ഓവറിന്റെ അഞ്ചാം പന്തില്‍ ഫാഫ് ഡുപ്ലെസിയും രണ്ടാം ഓവറിന്റെ മൂന്നാം പന്തില്‍ മൊയിന്‍ അലിയും കൂടാരം കയറി. രണ്ട് പേരും സംപൂജ്യരായാണ് മടങ്ങിയത്. അമ്പാട്ടി റിട്ടയേഡ് ഹട്ടായി മടങ്ങിയതിന് പിന്നാലെ എത്തിയ സുരേഷ് റെയ്‌ന നാല് റണ്‍സുമായി കൂടാരം കയറി. പിന്നാലെ ക്യാപ്റ്റന്‍ ധോനിയും മടങ്ങി ട്രെന്റ് ബോള്‍ട്ട്, ആദം മില്‍നെ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.